Timely news thodupuzha

logo

ഇന്നും ചൂട് കൂടുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത്‌ ഇന്നും ചൂടിന് ശമനമുണ്ടാകില്ലെന്ന് റിപ്പോർട്ടുകൾ. പാലക്കാട്‌ താപനില 40 ഡി​ഗ്രി വരെ ഉയരാൻ സാധ്യതയുണ്ടെന്നും കൊല്ലം, തൃശൂർ, കോട്ടയം ജില്ലകളിൽ 38 ഡിഗ്രി വരെയും കോഴിക്കോട്‌, ആലപ്പുഴ 37 ഡിഗ്രി വരെയും ഉയരുമെന്നും പ്രവചനമുണ്ട്.

ഇന്നലെ പാലക്കാട്ട്‌ 40.1 ഡിഗ്രി രേഖപ്പെടുത്തിയിരുന്നു. ഈ വർഷത്തെ സംസ്ഥാനത്തെ ഏറ്റവുമുയർന്ന താപനിലയാണ്‌ ഇത്‌. 6 ദിവസത്തിനുള്ളിൽ മൂന്നാം തവണയാണ്‌ താപനില 40 കടക്കുന്നത്. ചൊവ്വാഴ്‌ച പുനലൂർ 38.5, കോട്ടയം 38, വെള്ളാനിക്കര 37.7, കോഴിക്കോട്‌ 37.1, ആലപ്പുഴ 37.2 ഡിഗ്രി രേഖപ്പെടുത്തിയിരുന്നു.

അതേസമയം, അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കൊല്ലം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *