Timely news thodupuzha

logo

ജോണി നെല്ലൂർ കോൺഗ്രസിൽ നിന്നും രാജിവച്ചു; മറ്റൊരു പാർട്ടിയിലും ചേരില്ല, മതേതര പാർട്ടി രൂപീകരിക്കുമെന്ന് വ്യക്തമാക്കി

കോട്ടയം: കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവും യുഡിഎഫ് സെക്രട്ടറിയുമായിരുന്ന ജോണി നെല്ലൂർ കോൺഗ്രസ് വിട്ടു. മറ്റൊരു പാർട്ടിയിലും താൻ ചേരില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നും മതേതര പാർട്ടി രൂപീകരിക്കാനാണ് ആലോചിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല യുഡിഎഫിനെ അദ്ദേഹം വിമർശിച്ചു. ഘടകകക്ഷികൾക്ക് യുഡിഎഫിൽ സ്ഥാനമില്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ വിമർശനം.

ജോണി നെല്ലൂർ ബിജെപിയിലേക്ക് പോവുമെന്ന് അഭ്യൂഹങ്ങൾ ഉയർന്നിരുന്നു ഇതിനു പിന്നാലെയാണ് അദ്ദേഹം പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ക്രൈസ്തവരെ സംഘടിപ്പിച്ചുള്ള ഒരു സെക്യുലർ ദേശീയ പാർട്ടി രൂപീകരിക്കാൻ ആലോചന നടക്കുന്നുണ്ട്.

പ്രധാനമന്ത്രി കേരളത്തിൽ എത്തുന്നതിന് മുമ്പ് പാർട്ടി പ്രഖ്യാപനം ഉണ്ടായേക്കുമെന്നും മതമേലധ്യക്ഷന്മാർക്ക് എതിരെ പുതിയ പാർട്ടി വിമർശനം ഉന്നയിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ പാർട്ടിക്ക് ബിജെപി അടക്കം ആരുമായും അയിത്തമില്ല.കൂടുതൽ കാര്യങ്ങൾ വരും ദിവസങ്ങളിൽ വെളിപ്പെടുത്താമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *