Timely news thodupuzha

logo

മുട്ടം സർവ്വീസ് സഹകരണ ബാങ്കിനെതിരെ എൽ.ഡി.എഫിന്റെ കുപ്രചരണം; യു.ഡി.എഫ് മുട്ടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മറുപടി യോഗം സംഘടിപ്പിച്ചു

തൊടുപുഴ: മുട്ടം സർവ്വീസ് സഹകരണ ബാങ്കിനെതിരെ എൽ.ഡി.എഫ് നടത്തുന്ന കുപ്രചരണങ്ങൾക്ക് യു.ഡി.എഫ് മുട്ടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മറുപടി യോഗം സംഘടിപ്പിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജാഫർഖാൻ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ കെറ്റി അഗസ്റ്റ്യൻ കളളികാട്ട് അധ്യക്ഷത വഹിച്ചു.

യു.ഡി.എഫ് കൺവീനർ ബേബി വണ്ടനാനി, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റും ബാങ്ക് ബോർഡ് മെമ്പറുമായ എൻ.കെ ബിജു, സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ രാജേഷ്, മുട്ടം പഞ്ചായത്ത് പ്രസിഡന്റ്ഷൈജാ ജോമോൻ, സർവ്വീസ് സഹകരണ ബാങ്ക് ബോർഡ് മെമ്പർമാരായ ഷേർളി അഗസ്റ്റ്യൻ, ബീന ജോർജ്, ജയിൻ മ്ലാക്കുഴി, അഡ്വ അരുൺ ചെറിയാൻ ഏറമ്പടം എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് മെമ്പർമാർ, യു.ഡി.എഫ് പ്രവർത്തകർ എന്നിവർ പ്രസംഗിച്ചു.

Leave a Comment

Your email address will not be published. Required fields are marked *