കേരളാ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് ഡിസ്ട്രിക്ട് റൈഫിള്‍ അസോസിയേഷന്‍ ഓഫ് ഇടുക്കി(DRAI)യുടെ ഭരണസമിതിയിലേക്ക് നടന്ന വാശിയേറിയ തിരഞ്ഞെടുപ്പില്‍ സേവ് ഡി.ആര്‍.എ.ഐ പാനലില്‍ മത്സരിച്ച എല്ലാവരും വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു. നിലവിലെ ഭരണസമിതിയിലെ എല്ലാ അംഗങ്ങളും പരാജയപ്പെട്ടു.
ഇടുക്കി ജില്ലാ കളക്ടര്‍ എക്‌സ് ഒഫീഷ്യോ പ്രസിഡണ്ടും ജില്ലാ പോലീസ് ചീഫ് എക്‌സ് ഒഫീഷ്യോ വൈസ് പ്രസിഡണ്ടുമായുള്ള ഭരണസമിതിയിലേക്ക് വൈസ് പ്രസിഡണ്ട്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി ട്രഷറര്‍ കൂടാതെ പതിനാല് നിര്‍വ്വാഹക സമിതി അംഗങ്ങളെയുമാണ് തിരഞ്ഞെടുത്തത്.
കേരളാ ഹൈക്കോടതി നിയോഗിച്ച അഡ്വേക്കറ്റ് കമ്മീഷണറുടെ മേല്‍നോട്ടത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇടുക്കി ജില്ലക്ക് വെളിയിലുള്ള അംഗങ്ങള്‍ക്കും വോട്ടവകാശം നല്‍കുവാനുള്ള മുന്‍ഭരണ സമിതിയുടെ തീരുമാനം ചോദ്യം ചെയത് ഹൈക്കോടതിയില്‍ കേസുണ്ടായിരുന്നു.
അടുത്ത നാലു വര്‍ഷത്തേക്കുള്ള ഡിസ്ട്രിക്ട് റൈഫിള്‍ അസോസിയേഷന്‍ ഓഫ് ഇടുക്കി(ഡി.ആർ.എ.ഐ)യുടെ ഭാരവാഹികള്‍.
വൈസ് പ്രസിഡണ്ട് – ജോസഫ് ടി സിറിയക്ക്, സെക്രട്ടറി – പ്രിന്‍സ് മാത്യു, ജോ.സെക്രട്ടറി – ജില്‍മോന്‍ ജോണ്‍, ട്രഷറര്‍ – ജൂബി ഐസക്.
എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍
- ഡോ. ഏലിയാസ് തോമസ്
- അഡ്വ. പീറ്റര്‍ വി ജോസഫ്
- അഡ്വ. അഗസ്റ്റിന്‍ മാത്യു
- അജീവ്. പി
- എം.സി. ജോസഫ് സിജോ
- ശരത് യു നായര്‍
- ഡോ. ചാള്‍സ് കെ തോമസ്
- ടോം ജെ കല്ലറക്കല്‍
- അഡ്വ. പി. എസ്. മൈക്കിള്‍
- ബിജു പി ജേക്കബ്
- അനൂപ് ആര്‍
- ജിജി മാത്യു
- ജെറി തോമസ്
- ജയിംസ്.പി.പി