Timely news thodupuzha

logo

ജെ.പി.എം കോളേജിൽ എൻ.സി.സി ദശദിനക്യാമ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു

കട്ടപ്പന: എൻ.സി.സിയുടെ 10 ദിവസത്തെ വാർഷികക്യാമ്പ് ലബ്ബക്കട ജെപിഎം കോളേജിൽ ആരംഭിച്ചു. മന്ത്രി റോഷി അഗസ്റ്റിൻ ക്യാമ്പിന്റ ഉദ്ഘാടനനം നിർവ്വഹിച്ചു. എൻ.സി.സി കേഡറ്റുകൾ രാജ്യത്തിന് മുതൽക്കൂട്ടാണെന്നും രാജ്യസേവനത്തിന് വഴിതെളിക്കുന്ന വളരെ പ്രധാനപ്പെട്ട ഓർഗനൈസേഷൻ ആണ് എൻ.സി.സിയെന്നും അദ്ദേഹം പറഞ്ഞു.

എൻ.സി.സി നെടുംകണ്ടം ബറ്റാലിയനിലെ 15 സ്കൂളുകളിലും കോളേജുകളിലും നിന്നുള്ള 600ൽ അധികം വിദ്യാർത്ഥികൾ ആണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. ഉദ്ഘാടന സമ്മേളനത്തിൽ കോളേജ് പ്രിൻസിപ്പൽ ഡോ. സാബു അഗസ്റ്റിൻ അധ്യക്ഷനായിരുന്നു. എൻ.സി.സി നെടുങ്കണ്ടം ബറ്റാലിയൻ കമാന്റിങ്ങ് ഓഫീസർ കേണൽ സങ്‌റം സിംഗ് ചീമ മുഖ്യപ്രഭാഷണം നടത്തി.

ജെ.പി.എം കോളേജ് അസോസിയേറ്റ് എൻസിസി ഓഫീസർ ലെഫ്റ്റനൻറ് സജീവ് തോമസ്, കോളേജ് മാനേജർ ഫാദർ അബ്രഹാം പാനികുളങ്ങര, വൈസ് പ്രിൻസിപ്പൽ ഫാദർ പ്രിൻസ് തോമസ്, കോളേജ് ബർസാർ ഫാദർ ജോബിൻ പേനാട്ടുകുന്നേൽ, ലെഫ്റ്റണൻറ് കേണൽ തോമസ്കുട്ടി എൻ വി, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സിബിച്ചൻ തോമസ്, ക്യാപ്റ്റൻ സുനിൽ കെ അഗസ്റ്റിൻ, സെക്കൻഡ് ഓഫീസർ മധു കെ ജെയിംസ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

എൻ.സി.സിയുടെ വിവിധ പ്രവർത്തനങ്ങളിൽ പ്രശസ്തമായ സേവനം നിർവഹിച്ച എൻ.സി.സി ഓഫീസർമാരും കേഡറ്റുകളും, പുരസ്കാരങ്ങളും ക്യാഷ് അവാർഡുകളും മന്ത്രി റോഷി അഗസ്റ്റിനിൽ നിന്നും സ്വീകരിച്ചു.

സൈനിക സേവനത്തിന് എൻ.സി.സി കേഡറ്റുകൾക്ക് പ്രചോദനവും പരിശീലനവും നൽകത്തക്ക വിധത്തിൽ പരേഡ്, ഫയറിങ്, പി.റ്റി, യോഗ, ഗെയിംസ്, ഫയർ ആൻഡ് മൂവ്, സ്വച്ചത അദ്യാൻ, പുനീത് സാഗർ, ലഹരിക്കെതിരായ ബോധവത്ക്കരണം, വിവിധ കലാപരിപാടികൾ എന്നിവയുടെ പരിശീലനം ക്യാമ്പിന്റെ ഭാഗമായി നടക്കും.

ഇന്ത്യൻ സൈന്യത്തിലെ വിവിധ മേഖലകളിൽ പരിശീലനം നേടിയ എൻ സി സി അസ്മിനിസ്ട്രേറ്റീവ് ഓഫീസർ ലെഫ്റ്റണൻറ് കേണൽ തോമസ്കുട്ടി എൻ വി, ട്രെയിനിങ് ജെ സി ഒ സുബൈദാർ സെൽവം, എൻ സി ഒ ഹവിൽദാർ ഗിരീഷ്, സുബൈദാർ മേജർ ഹർദീപ് സിംഗ് മുതലായവർ എൻസിസി കേഡറ്റുകൾക്ക് ക്യാമ്പിൽ പരിശീലനം നൽകുന്നത്.

ജില്ലാ മെഡിക്കൽ ഓഫീസർ ഡോ മനോജ്, കേഡറ്റുകൾക്ക് ആവശ്യമായ ചികിത്സാ സൗകര്യങ്ങളും ആംബുലൻസ് ക്രമീകരണവും ഫാമിലി ഹെൽത്ത് സെൻറർ കാഞ്ചിയാർ, താലൂക്ക് ഹോസ്പിറ്റൽ കട്ടപ്പന എന്നിവിടങ്ങളിൽ നിന്ന് ഒരുക്കിയിരിക്കുന്നു. 10 ദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പ് ഏപ്രിൽ 30ന് സമാപിക്കും.

Leave a Comment

Your email address will not be published. Required fields are marked *