Timely news thodupuzha

logo

കേരളത്തിൽ ഇന്നും നാളെയും ഉയർന്ന താപനില

തിരുവനന്തപുരം: ഇന്നും നാളെയും പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 38 ഡി​ഗ്രി സെൽ‌ഷ്യസ് വരെയും ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളിൽ 37 ഡി​ഗ്രി സെൽ‌ഷ്യസ് വരെയും (സാധാരണയെക്കാൾ 2 ഡി​ഗ്രി സെൽ‌ഷ്യസ് മുതൽ 4 ഡി​ഗ്രി സെൽ‌ഷ്യസ് വരെ കൂടുതൽ) താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം 2023 ഏപ്രിൽ 22, 23 തീയതികളിൽ (മഞ്ഞ അലർട്ട് ), മലയോര പ്രദേശങ്ങൾ ഒഴികെ, ഈ ജില്ലകളിൽ ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *