Timely news thodupuzha

logo

പ്രശസത് സർക്കസ് താരം ജെമിനി ശങ്കരൻ അന്തരിച്ചു

കണ്ണൂർ: ഇന്ത്യൻ സർക്കസ് ഇതിഹാസം ജെമിനി ശങ്കരൻ അന്തരിച്ചു. 99 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലിരിക്കെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാത്രി 11.40-ഓടെയായിരുന്നു അന്ത്യം. ഇന്ത്യൻ സർക്കസിന്‍റെ നാമം ലോകത്തിനു മുമ്പിൽ അവതരിപ്പിച്ച ജെമിനി ശങ്കരൻ ജെമിനി, ജംബോ, ഗ്രെയ്റ്റ് റോയൽ സർക്കസുകളുടെ ഉടമയായിരുന്നു. 1924ൽ തലശേരി കൊളശേരിയിലാണു മൂർക്കോത്ത് വേങ്ങക്കണ്ടി ശങ്കരൻ എന്ന ജെമിനി ശങ്കരന്‍റെ ജനനം.

പഠനത്തിനു ശേഷം സർക്കസ് പഠിച്ചു. എന്നാൽ സ്വന്തം ജീവിതം സർക്കസിലേക്കു പൂർണമായും അർപ്പിക്കുന്നതിനു മുമ്പേ പല ജോലികളും ചെയ്തു. പട്ടാളത്തിൽ ചേർന്നു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം നാട്ടിൽ തിരിച്ചെത്തി സർക്കസിന്‍റെ മോഹിപ്പിക്കുന്ന ലോകത്തെത്തുകയായിരുന്നു. സർക്കസിൽ തുടർപരിശീലനം നേടിയ ശേഷം കൽക്കത്ത ബോസ് ലയൺ സർക്കസിൽ ട്രപ്പീസ് കളിക്കാരനായി.

ട്രപ്പീസിന്‍റെ വിവിധ മേഖലകളിൽ വിദഗ്ധനായിരുന്നു. 1951-ലാണു വിജയ സർക്കസ് കമ്പനി വാങ്ങുന്നത്. ജെമിനി എന്നു പുനർനാമകരണം ചെയ്തു കൊണ്ടു ജൈത്രയാത്ര ആരംഭിച്ചു. പിന്നീട് ജംബോ സർക്കസ് കമ്പനിയും, ഗ്രെയ്റ്റ് റോയൽ സർക്കസ് കമ്പനിയും വാങ്ങി. സർക്കസിനെ പ്രതിനിധീകരിച്ച് നിരവധി അന്താരാഷ്ട്ര വേദികളിൽ ജെമിനി ശങ്കരൻ എത്തിയിട്ടുണ്ട്. നിരവധി പുരസ്കാരങ്ങളും ലഭിച്ചു. പരേതയായ ശോഭനയാണ് ഭാര്യ. മക്കൾ അജയ് ശങ്കർ, അശോക് ശങ്കർ, രേണു ശങ്കർ.

Leave a Comment

Your email address will not be published. Required fields are marked *