Timely news thodupuzha

logo

അപകീർത്തിക്കേസ്; രാഹുലിൻറെ അപ്പീൽ ഗുജറാത്ത് ഹൈക്കോടതി ഇന്ന് പരിഗണിക്കും

അഹമ്മദാബാദ്: അപകീർത്തിക്കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ വിധി സ്റ്റേ ചെയ്യണമെന്ന രാഹുലിൻറെ അപ്പീൽ ഗുജറാത്ത് ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ഗീതാ ഗോപി ഹർജി പരിഗണിക്കുന്നതിൽ നിന്ന് പിൻമാറിയതോടെ ജസ്റ്റിസ് ഹേമന്ദ് പ്രച്‍ഛക് ആണ് ഹർജി പരിഗണിക്കുക. കുറ്റക്കാരനെന്ന് കണ്ടെത്തിയ മജിസ്ട്രേറ്റ് കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള രാഹുലിൻറെ ഹർജി സൂറത്ത് സെഷൻസ് കോടതി തള്ളിയിരുന്നു.

ഇതോടെയാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. വിധി സ്റ്റേ ചെയ്താൽ രാഹുലിന് എം പി സ്ഥാനം തിരികെ ലഭിക്കും. അല്ലാത്ത പക്ഷം വയനാട് ഉപതെരഞ്ഞെടുപ്പിലേക്ക് കാര്യങ്ങൾ നീങ്ങും.

2019 ൽ കർണാടകയിലെ നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കള്ളന്മാർക്കെല്ലാം മോദി എന്നാണ് പേരെന്ന് രാഹുൽ പറഞ്ഞിരുന്നു. ഇത് മോദി സമുദായത്തെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്.

Leave a Comment

Your email address will not be published. Required fields are marked *