വണ്ണപ്പുറം: ആലപ്പുഴ – മധുര സംസ്ഥാന പാതയുടെ ഭാഗമായ വണ്ണപ്പുറം – ചേലച്ചുവട് റോഡില്‍ മുണ്ടന്‍മുടിക്ക് സമീപം നാല്‍പ്പതേക്കറിലെ കലുങ്കിന്റെ പില്ലറുകള്‍ ഇടിഞ്ഞു. അഞ്ചുദിവസം മുമ്പാണ് കലുങ്കിന്റ ഒരുഭാഗം ഇങ്ങിനെ തകര്‍ന്നത്. ഇതോടെ തകരാത്ത ഭാഗത്തുകൂടിയാണ് വലിയവാഹനങ്ങള്‍ ഉള്‍പ്പെടെ കടത്തി വിടുന്നത്. ഈഭാഗവും അപകടസ്ഥിതിയിലാണ്. ദിനംപ്രതി സര്‍വീസ് ബസുകളും ഭാരവാഹനങ്ങളും സ്‌കൂള്‍ബസുകളും ഉള്‍പ്പെടെ നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്ന് പോകുന്നത്. കലുങ്കിന്റ മറുഭാഗംകൂടി തകര്‍ന്നാല്‍ വണ്ണപ്പുറം ചേലച്ചുവട് റോഡില്‍ ഗതാഗതം പൂര്‍ണ്ണമായി നിലയ്ക്കും.ഇതോടെ വണ്ണപ്പുറം വഴി ഹൈറേ ഞ്ചിലേയ്ക്കുള്ള ഗതാഗതം നിലയ്ക്കും. കലുങ്കിന്റ അപകടസ്ഥിതി പൊതുമരാമത്ത് വകുപ്പിനെ അറിയിച്ചെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ല.