Timely news thodupuzha

logo

സൈബർ ആക്രമണം; ആതിരയുടെ ആത്മഹത്യക്കു പിന്നിൽ പൊലീസിന്‍റെ നിസംഗതയെന്നും ആക്ഷേപം

കോട്ടയം: കടുത്തുരത്തിയിൽ സൈബർ ആക്രമണത്തിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത ആതിരയുടെ സംസ്കാരം ഇന്ന്. കോന്നല്ലൂർ സ്വദേശിയായ 26 കാരിയെ ഞായറാഴ്ച രാവിലെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മുൻ സുഹൃത്ത് അരുൺ വിദ്യാധരനെതിരെ പരാതി നൽകിയതിനു ശേഷമാണ് ജീവനൊടുക്കിയത്. ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി അരുണിനെതിരെ കേസെടുത്തു.

അതേസമയം ആതിരയുടെ ആത്മഹത്യക്ക് പിന്നിൽ പൊലീസിന്‍റെ നിസംഗതയാണെന്ന ആക്ഷേപം ഉയർന്നിരുന്നു. ആതിരയും അരുണും തമ്മിൽ വഴക്കിലായിരുന്നു. ഇയാളുമായുള്ള സൗഹൃദം പെൺകുട്ടി ഏറെ നാളുകൾക്ക് മുമ്പ് ഉപേക്ഷിച്ചതാണ്. യുവതിക്ക് വിവാഹാലോചനകൾ വരുന്നുണ്ടെന്നറിഞ്ഞ അരുൺ, സമൂഹിക മാധ്യമങ്ങളിലൂടെ യുവതിയെ നിരന്തരം അധിക്ഷേപിച്ചിരുന്നു. ചിത്രങ്ങളടക്കം സോഷ്യൽമീഡിയയിൽ പങ്കുവെച്ചതോടെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്. ഇതിനു പിന്നാലെ യുവതി ആത്മഹത്യ ചെയ്യുകയായിരുന്നു.

യുവതിയുടെ സഹോദരി ഭർത്താവ് ആശിഷ് ദാസ് ഐഎഎസ് ആതിരയുടെ വേർപാടിൽ വൈകാരികക്കുറിപ്പ് ഫെയ്സ്ബുക്കിൽ പങ്കുവെച്ചു.’സൈബർ ബുള്ളിയിങ്ങിലൂടെയുള്ള കൊലപാതകമാണ് സഹോദരിയുടേത്. പ്രിയപ്പെട്ടവളെ ഞാൻ നിനക്ക് വാക്കു തരുന്നു, നിന്നെ കൊലപ്പെടുത്തിയവനെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് പരമാവധി ശിക്ഷ വാങ്ങി കൊടുക്കും, നിനക്ക് സംഭവിച്ച ദുർവിധി ഇനി മറ്റാർക്കും ഉണ്ടാവരുത്’. എന്നാണ് ആശിഷ് കുറിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *