മലപ്പുറം: നിലമ്പൂർ നഗരസഭ അസിസ്റ്റന്‍റ് എൻജീനിയർ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായി. നിലമ്പൂർ നഗരസഭ അസി.എൻജീനിയർ സി അഫ്സലാണ് വിജിലൻസിന്‍റെ പിടിയിലായത്. വർക്ക് ഷോപ്പ് നിർമ്മാണ പെർമിറ്റിന് അനുമതി നൽകണമെങ്കിൽ 10000 രൂപ നൽകണമെന്നാണ് അഫ്സൽ ആവശ്യപ്പെട്ടത്. ഇതിൽ 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലാകുന്നത്.