കോഴിക്കോട്: കൊയിലാണ്ടി ചേമഞ്ചേരിയില്‍ അമ്മയേയും കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടെത്തി. ചേമഞ്ചേരി പഞ്ചായത്തിലെ തൂവക്കോട് മാവിളിയിൽധന്യ(35), മകള്‍ തീർത്ഥ(ഒന്ന്) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചേമഞ്ചേരി സ്വദേശി പ്രജിത്തിന്റെ ഭാര്യയും മകളുമാണ് മരിച്ചത്. രാവിലെ 7 മണിയോടെയാണ് വീട്ടുമുറ്റത്തെ കിണറ്റില്‍ മൃതദേഹങ്ങള്‍ കണ്ടത്.
വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തി ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സിജിത്തിന്റെ നേതൃത്വത്തിൽ 15 മീറ്ററോളം ആഴം വരുന്ന കിണറ്റിൽ ഇറങ്ങുകയും റെസ്ക്യൂ നെറ്റിന്റെയും സേനാംഗങ്ങളുടെയും സഹായത്തോടുകൂടി ശരീരങ്ങള്‍ കരയ്ക്ക് എത്തിക്കുകയും ചെയ്തു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.