Timely news thodupuzha

logo

വനിതാ ഡോക്ടറെ രോ​ഗി കുത്തിക്കൊന്ന സംഭവം; പ്രതിഷേധം ശക്തമാക്കി ഐ.എം.എ, ഹൈക്കോടതി പ്രത്യേക സിറ്റിംഗ് നടത്തും

എറണാകുളം: കൊട്ടാരക്കരയിൽ വനിതാ ഡോക്ടറായ വന്ദനദാസിനെ വൈദ്യ പരിശോധനക്കിടെ പ്രതി കുത്തിക്കൊന്ന സംഭവത്തിൽ പ്രതിഷേധം ശക്തമാവുകയാണ്. സംഭവത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് ഇന്ന് ഉച്ചക്ക് 1.45 ന് ഹൈക്കോടതി പ്രത്യേക സിറ്റിംഗ് നടത്തും. ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ ജസ്റ്റീസ് കൗസർ എടപ്പഗത്ത് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിഷയം പരിഗണിക്കുക. കോടതി വേനലവധിയിലായിരുന്നാലും കേരളത്തെ നടുക്കുന്ന വിഷയമായതിനാലാണ് ഹൈക്കോടതി തീരുമാനം.

ഇന്ന് പുലർച്ചെയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ദാരുണമായ സംഭവം ഉണ്ടായത്. ഇതിന്‍റെ പശ്ചാത്തലത്തിൽ ഐഎംഎയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപക പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. അത്യാഹിത വിഭാഗം മാത്രമാവും പ്രവർത്തിക്കുക. സർക്കാർ സ്വകാര്യ ആശുപത്രികൾ സംയുക്തമായിട്ടാണ് പണിമുടക്ക് നടത്തുക. നാളെ രാവിലെ 8 മണിവരെയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *