പഞ്ചാബ്: അമൃത്സറിൽ സുവർണക്ഷേത്രത്തിനു സമീപം വീണ്ടും സ്ഫോടനം നടന്നതായി റിപ്പോർട്ട്. വലിയ പൊട്ടിത്തെറിയുണ്ടായ ശബ്ദം കേട്ടതായാണ് വിവരം. ഒരാഴ്ചക്കിടെ സുവർണക്ഷേത്രത്തിനു സമീപം നടക്കുന്ന മൂന്നാമത്തെ പൊട്ടിത്തെറിയാണിത്. സംഭവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ അറസ്റ്റ് ചെയ്തു.
പൊലീസും ഫൊറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്തെ സമാധാന അന്തരീക്ഷം തകർക്കാനായി നടത്തിയ ശ്രമമാണിതെന്ന് പൊലീസ് അധികൃതർ പ്രതികരിച്ചു.