ഇടുക്കി: സാമൂഹിക പ്രവർത്തന രംഗത്ത് മികച്ച മാതൃക കാഴ്ചവെച്ചിട്ടുള്ള കട്ടപ്പന വുമൺസ് ക്ലബ്ബിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും കട്ടപ്പന റോട്ടറി ക്ലബ്ബ് ഹാളിൽ വച്ച് നടന്നു. നഗരസഭ ചെയർപേഴ്സൺ ഷൈനി സണ്ണി ചെറിയാൻ ഉദ്ഘാടനം ചെയ്തു.
വികസന കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ജാൻസി ബേബി അമ്മയും കുഞ്ഞും ആശ്രയ പദ്ധതിയുടെ ഉദ്ഘാടനം നടത്തി. പ്രസിഡൻറ് ആനി ജബരാജ് അധ്യക്ഷത വഹിച്ചു. 5 വർഷമായി കട്ടപ്പനയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ കൂട്ടായ്മയാണ് വുമൺസ് ക്ലബ്. നിരവധി കാരുണ്യ പ്രവർത്തനങ്ങളാണ് ക്ലബ് ഇതിനോടകം ചെയ്തത്. ]
പരിപാടിയിൽ വച്ച് ഒരു വർഷം നീണ്ടു നിൽക്കുന്ന അമ്മയും കുഞ്ഞും ആശ്രയ പദ്ധതിക്കും തുടക്കം കുറിച്ചു. മുൻ സെക്രട്ടറി ജിജി ജോസ് ക്ലബ്ബിന്റ് റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് ഭാരവാഹികളുടെ സ്ഥാനാരോഹണവും നടന്നു. പുതിയ പ്രസിഡൻറ് ആയി സെറിൻ ജിനോയി സ്ഥാനം ഏറ്റു. മുൻ സെക്രട്ടറി ജിജി ജോസ് രേഖകളും താക്കോലും പുതിയ സെക്രട്ടറി അജി ഫിലിപ്പിന് കൈമാറ്റം ചെയ്തു.
അമ്മയും കുഞ്ഞും ആശ്രയ പദ്ധതിയുടെ ഭാഗമായി മൂന്ന് വിധവകളെയും രണ്ട് വിദ്യാർത്ഥികളെയും ഒരു വർഷത്തേക്ക് ക്ലബ്ബ് ഏറ്റെടുത്തതായി കമ്മറ്റി അംഗങ്ങൾ അറിയിച്ചു. ക്ലബ് പ്രസിഡന്റ് മോനിഷ വിശാഖ്, ഭാരവാഹികളായ റെജി സിബി, അജി ഫിലിപ്പ്, മഞ്ചു ബിജു, ബിനു ബിജു, ജിജി ജോസ്, റ്റെസി തോമസ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കലാപരിപാടികളും നടന്നു.