Timely news thodupuzha

logo

പെൺകുട്ടിയെ പ്രണയിച്ച് വഞ്ചിച്ച് അശ്ലീല വീഡിയോ സോഷ്യൽ മീഡയിൽ പ്രചരിപ്പിച്ചു; പ്രതി പിടിയിൽ

അടിമാലി: തൊഴിൽ തേടിയെത്തിയ സ്ഥലത്തെ പെൺകുട്ടിയെ പ്രണയിച്ച് അശ്ലീല വീഡിയോ എടുത്ത് സോഷ്യൽ മീഡയിൽ പ്രചരിപ്പിച്ച പ്രതി അറസ്റ്റിലായി. ഒഡീഷ സ്വദേശി രാജ്കുമാർ നായികിനെയാണ് മൂന്നാർ പൊലീസ് സാഹസീകമായി പിടികൂടിയത്.

2018 ലാണ് മാങ്കുളത്ത് ഒഡീഷ സംസ്ഥാനത്തെ സിദ്ദാർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ബാലസോർ ജില്ലാ സ്വദേശിയായ രാജ്കുമാർ നായിക് ജോലി തേടി എത്തിയത്. ജോലിക്കിടെ ഇയാൾ സമീപത്തെ വിദ്യാർത്ഥിനിയുമായി അടുപ്പത്തിലായി. തുടർന്ന് ബലപ്രയോഗത്തിലൂടെയും പെൺകുട്ടിയുടെ സമ്മതമില്ലാതെയും അശ്ലീല വീഡിയോകൾ മൊബൈൽ കാമറയിൽ പകർത്തി. തുടർന്ന് പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു. പെൺകുട്ടി വഴങ്ങിയില്ല. ഇതനിടെ നാട്ടിലേക്ക് പോയ പ്രതി അവിടെ നിന്നും ഭീക്ഷണി തുടർന്നുകൊണ്ടിരുന്നു.

കുറച്ചുദിവസം മുമ്പ് പെൺകുട്ടി ഇയാളുടെ ഫോൺ നമ്പർ ബ്ലോക്ക് ചെയ്തു. ഇതോടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയെ തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഐ.ടി ആക്ട് പ്രകാരവും, ഐ.പി.സി പ്രകാരവുമാണ് മൂന്നാർ പൊലീസ് കേസെടുത്തിരിക്കുന്നത്. മൂന്നാറിൽ നിന്നും 3600ഓളം കിലോ മീറ്റർ കാറിൽ സഞ്ചരിച്ച് ഒഡീഷയിലെത്തിയാണ് പ്രതി രാജ്കുമാർ നായികിനെ മൂന്നാർ പൊലീസ് സാഹസീകമായി പിടികൂടിയത്.

ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ഡി.വൈ.എസ്.പി സി.ഐ.മനീഷ്.കെ.പൗലോസിനായിരുന്നു അന്വേഷണ ചുമതല. മൂന്നാർ എസ്‌.ഐ കെ.ഡി.മണിയൻ, അജീഷ്.കെ.ജോൺ, ഉദ്യോഗസ്ഥരായ സക്കീർ ഹുസൈൻ, പ്രദീപ് കുമാർ, ഡോണി ചാക്കോ എന്നിരാണ് പ്രതിയെ പിടികൂടിയത്.

Leave a Comment

Your email address will not be published. Required fields are marked *