കട്ടപ്പന: തോട്ടം തൊഴിലാളികളുടെ ശമ്പള വർദ്ധനവ് ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് മെയ് 23 ന് രാവിലെ 10 മുതൽ സെക്രട്ടറിയേറ്റിനു മുമ്പിൽ പ്ലാന്റേഷൻ ലേബർ കമ്മറ്റിയിലെ ഐ.എൻ.ടി.യു.സി മെമ്പർമാരും പ്ലാന്റേഷൻ ഫെഡറേഷന്റെ സംസ്ഥാന ഭാരവാ ഹികളും തോട്ടം തൊഴിലാളികളും ഉപവസിക്കുമെന്ന് ഐ.എൻ.ടി.യു.സി നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
തോട്ടം തൊഴിലാളികളുടെ കൂലി വർദ്ധനവിന്റെ കാലാവധി 2021 ഡിസംബർ 30 ന് അവ സാനിച്ചതാണ്. 2022 ജനുവരി മുതൽ പുതിയ കരാർ നിലവിൽ വരേണ്ടതാണ്. എന്നാൽ സംസ്ഥാന സർക്കാരും മാനേജ്മെന്റുകളും ഒത്തുകളിച്ചുകൊണ്ട് തൊഴിലാളികളെ വഞ്ചിച്ച് കൊണ്ട് മുന്നോട്ടു പോകുകയാണ്.
നിയമസഭയിൽ എൽ.ഡി.എഫ് സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തിൽ തോട്ടം തൊഴിലാളികളുടെ ശമ്പളം 700 രൂപയായി വർദ്ധിപ്പിക്കുമെന്ന് സർക്കാര് പ്രഖ്യാപിച്ചതാണ്. എന്നാൽ നാളിതുവരെ യാതൊരുവിധ നടപടിയും മില്ല. പ്ലാന്റേഷൻ ലേബർ കമ്മറ്റി മൂന്ന് തവണ യോഗം കൂടിയെങ്കിലും തൊഴിൽ വകുപ്പ് മന്ത്രി, ഉടമകൾക്ക് വേണ്ടിയാണ് യോഗങ്ങളിൽ സംസാരിക്കുന്നത്.
പി.എൽ.സി യെ നോക്കുകുത്തിയാക്കി, അതുപോലെ തോട്ടം തൊഴിലാളി കൾക്ക് സമ്പൂർണ്ണ പാർപ്പിട പദ്ധതി നടപ്പിലാക്കുമെന്ന പ്രഖ്യാപനം നടപ്പിലായില്ല, ലൈഫ് ഭവന പദ്ധതിയിൽ നിന്ന് തോട്ടം തൊഴിലാളികളെ ഒഴിവാക്കി. പൂട്ടിക്കിടക്കുന്ന തോട്ടങ്ങൾ തു ക്കുന്നതിനോ സർക്കാർ ഏറ്റെടുക്കുന്നതിനോ തയാറാകുന്നില്ല.
യു.ഡി.എഫ് ഗവൺമെന്റ് കാലത്ത് പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികൾക്ക് നൽകികൊണ്ടിരുന്ന ആനുകൂല്യങ്ങൾ ഇല്ലാ താക്കി ഉന്നത വിദ്യാഭ്യാസത്തിന് പഠിക്കുന്ന തോട്ടം തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ ചെലവ് യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് സർക്കാർ നൽകിയിരുന്ന ചികിത്സാ ചെലവ് പൂർണ്ണ മായി സർക്കാർ നൽകിയിരുന്നു അതൊക്കെ എൽ.ഡി.എഫ് സർക്കാർ ഇല്ലാതാക്കി.
ജസ്റ്റീസ് കൃഷ്ണൻ നായർ കമ്മീഷൻ റിപ്പോർട്ടിൽ പറഞ്ഞിരുന്ന കാര്യങ്ങൾ മാനേജ്മെന്റിന് അനുകൂ മായി പറഞ്ഞ എല്ലാ കാര്യങ്ങളും(നികുതി ഒഴിവാക്കൽ ഉൾപ്പെടെ) സർക്കാർ ചെയ്തു കൊടു ത്തു. തൊഴിലാളികൾക്കു വേണ്ടി പറഞ്ഞ ഒരു കാര്യങ്ങളും ചെയ്തു കൊടുത്തില്ല, സര്ക്കാർ സാധാരണക്കാരുടെ മേൽ അടിച്ചേൽപ്പിച്ചിരുന്ന അമിതമായ നികുതിഭാരം മൂലം ഉണ്ടായ വിലക്ക യറ്റം തൊഴിലാളികൾക്കു ജീവിക്കുവാൻ പറ്റാത്ത സാഹചര്യം ഉണ്ടായിരിക്കുകയാണ്.
ഈ സാഹചര്യത്തിലാണ് ഐ.എൻ.റ്റി.യു.സിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിനു മുമ്പിൽ ഉപവാസം സമരം നടത്തുന്നത്. പ്ലാന്റേഷൻ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പി.ജെ. ജോയി എക്സ്. എം.എൽ.എ യുടെ നേതൃത്വത്തിൽ നടക്കുന്ന സമരം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉത്ഘാടനം ചെയ്യും. കോൺഗ്രസ്സ് പാർട്ടിയുടെയും, ഐ.എൻ.ടി.യു.സിയുടെയും പ്രമുഖ നേതാക്കൻമാർ പങ്കെടുക്കും.
പത്രസമ്മേളനത്തിൽ ഐ.എൻ.ടി.യു.സി ദേശീയ വർക്കിംഗ് കമ്മറ്റി അംഗം അഡ്വ. ഇ എം. ആഗസ്തി എക്സ്. എം.എൽ.എ നേതാക്കളായ അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ, തോമസ് രാജൻ, പി.ആർ അയ്യപ്പൻ, ഷാജി പൈനാടത്ത്, സി എസ് യശോധരൻ, എം. ഉദയസൂര്യൻ, തോമസ്സ് മൈക്കിൾ, ജിറ്റോ ജോസ് ഇലുപ്പുലിക്കാട്ട് എന്നിവർ പങ്കെടുത്തു.