Timely news thodupuzha

logo

16കാരനെ പീഡിപ്പിച്ചു, കൊല്ലം സ്വദേശിയായ 19കാരി അറസ്റ്റിൽ

ആലപ്പുഴ: പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ കൊല്ലം സ്വദേശിയായ 19കാരി അറസ്റ്റിൽ. വള്ളിക്കുന്നം പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഭരണിക്കാവ് സ്വദേശിയായ 16കാരനെ യുവതി ഡിസംബർ ഒന്നിന് വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടു പോയെന്നും പിന്നീട് പല സ്ഥലങ്ങളിൽ താമസിപ്പിച്ച് പീഡിപ്പിച്ചുവെന്നും ആൺകുട്ടി മൊഴി നൽ‌കിയിട്ടുണ്ട്. കൊല്ലം ചവറ ശങ്കരമംഗലം സ്വദേശിയായ യുവതി മറ്റൊരാളുമായി പ്രണയത്തിലായിരുന്നു. ഇതറിഞ്ഞതിനെത്തുടർന്ന് വീട്ടുകാർ പെൺകുട്ടിയെ ബന്ധു കൂടിയായ 16കാരൻറെ വീട്ടിലേക്ക് മാറ്റിപ്പാർപ്പിച്ചു.

അവിടെ നിന്നാണ് ആൺകുട്ടിയുമായി യുവതിയെ കാണാതായത്. 16കാരൻറെ അമ്മ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് യുവതി പിടിയിലായത്. മൈസൂർ, മായി, പാലക്കാട്, പഴനി, മലപ്പുറം എന്നിവിടങ്ങളിൽ ഇരുവരും ഒളിവിൽ താമസിച്ചിരുന്നു. പത്തനംതിട്ട ബസ് സ്റ്റാൻഡിൽ നിന്നുമാണ് ഇരുവരും പൊലീസിൻറെ പിടിയിലായത്.

Leave a Comment

Your email address will not be published. Required fields are marked *