ഇടുക്കി: അരിക്കൊമ്പൻ കമ്പം ടൗണിൽ എത്തി. ഇന്ന് രാവിലെയാണ് അരിക്കൊമ്പൻ കമ്പത്തെ ജനവാസ മേഖലയിൽ എത്തിയത്. ഇതോടെ ജനങ്ങൾ പരിഭ്രാന്തിയിലായി.
കൊമ്പൻ കമ്പം ടൗണിലൂടെ പാഞ്ഞോടുന്നത് ജനത്തെ കൂടുതൽ ഭീതിയിലാക്കിയിട്ടുണ്ട്. നഗരത്തിലെ ഓട്ടോറിക്ഷകൾ തകർത്തു. ആനയെ തുരത്താനുള്ള ശ്രമങ്ങൾ നടത്തിവരികയാണ്. വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. സ്ഥിതിഗതികൾ വിലയിരുത്താൻ വനം വകുപ്പ് മേധാവിക്ക് നിർദേശം നൽകിയതായും വിദഗ്ധ സമിതിയുടെ അഭിപ്രായം തേടുമെന്നും വനം മന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചു.
ലോവർ ക്യാമ്പിൽ നിന്നും വാനാതിർത്ഥിയിലൂടെ ഇവിടെ എത്തിയതാണെന്നാണ് നിഗമനം. ഇന്നലെ രാവിലെ തമിഴ്നാട്ടിലെ ലോവർ ക്യാമ്പിനും ഗൂഡലൂരിനും ഇടയിലുള്ള വനമേഖലയിലായിരുന്നു ആനയുണ്ടായിരുന്നത്. ഇന്ന് രാവിലെ എന്നാൽ ആനയുടെ സിഗ്നൽ നഷ്ടമായി. ഇതേതുടർന്ന് നടത്തിയ തിരച്ചിലിലാണ് കൊമ്പൻ ജനവാസ മേഖലയിൽ എത്തിയെന്ന വ്യക്തമായത്.