Timely news thodupuzha

logo

വരുമാനപരിധിയില്ലാതെ ഇ-ഗ്രാന്റ്‌സ് സ്‌കോളര്‍ഷിപ്പ്

ഇടുക്കി: വരുമാന പരിധിയില്ലാതെ ഇ-ഗ്രാന്റ്‌സ് സ്‌കോളര്‍ഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷകള്‍ ഇ-ഗ്രാന്റ്‌സ് 3.0 എന്ന വെബ് പോര്‍ട്ടലിൽ നൽകണം. എസ് സി എസ് ടി വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്കാണ് അപേക്ഷിക്കാനുള്ള അർഹത. വരുമാനപരിധി ബാധകമല്ല. ഹയര്‍ സെക്കൻഡറി മുതല്‍ ഉയര്‍ന്ന കോഴ്‌സുകളില്‍ മെറിറ്റ്/റിസര്‍വേഷന്‍ ക്വാട്ടയില്‍ അഡ്മിഷൻ ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഓൺലൈൻ അപേക്ഷ നൽകാം.

അഡ്മിഷന്‍ മെമ്മോ, എസ്എസ്എല്‍സി , പ്ലസ്ടു മാര്‍ക്ക് ലിസ്റ്റ്, ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്,, ബാങ്ക് പാസ്ബുക്ക്, ആധാര്‍, ഹോസ്റ്റര്‍ ഇന്‍മേറ്റ് സര്‍ട്ടിഫിക്കറ്റ്, ബിരുദ സര്‍ട്ടിഫിക്കറ്റ് (പിജി വിദ്യാര്‍ത്ഥികള്‍ക്ക്) എന്നിവ അപേക്ഷയോടൊപ്പം ഉണ്ടാകണം.

വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷന്‍ ഫീ, എക്‌സാം ഫീ, സ്‌പെഷ്യല്‍ ഫീ, ഹോസ്റ്റല്‍ ഗ്രാന്റ് തുടങ്ങിയവ സൗജന്യമായി ലഭിക്കും. സ്‌കോളര്‍ഷിപ്പ് തുക തടസ്സമില്ലാതെ ലഭിക്കുന്നതിനായി വിദ്യാര്‍ത്ഥികളുടെ ബാങ്ക് അക്കൗണ്ട് ആധാറുമായി ലിങ്ക് ചെയ്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 04862296297

Leave a Comment

Your email address will not be published. Required fields are marked *