Timely news thodupuzha

logo

സ്വർണമിശ്രിതം കാപ്സ്യുളുകളാക്കി കടത്താൻ ശ്രമിച്ചു; കരിപ്പൂരിലെത്തിയ യാത്രക്കാരൻ പിടിയിൽ

മലപ്പുറം: ഒമാനിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽനിന്നും 1072 ഗ്രാം സ്വർണം പോലീസ് പിടിച്ചെടുത്തു. കോഴിക്കോട് ഈങ്ങാപുഴ സ്വദേശി കരീം(48) ആണ് പിടിയിലായത്.

സ്വർണമിശ്രിതം 4 കാപ്സ്യുളുകളാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്തുകയായിരുന്നു. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം വിമാനത്താവളത്തിന്‌ പുറത്തിറങ്ങിയ കരീമിനെ, മലപ്പുറം ജില്ലാ പോലീസ് മേധാവി ശ്രീ.എസ്.സുജിത് ദാസ് IPS ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ചോദ്യം ചെയ്യലിന് ശേഷം ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തിയപ്പോഴാണ് 4 കാപ്സ്യൂളുകൾ കണ്ടെത്തിയത്. ഈ വർഷം കാലിക്കറ്റ് എയർപോർട്ടിന് പുറത്ത് വെച്ച് പോലീസ് പിടികൂടുന്ന 20-ാമത്തെ സ്വർണ്ണക്കടത്ത് കേസാണിത്.

Leave a Comment

Your email address will not be published. Required fields are marked *