കൽപ്പറ്റ: കോൺഗ്രസ് നേതാക്കൾ നടത്തിയ വായ്പാ തട്ടിപ്പിനിരയായി കർഷകൻ ജീവനൊടുക്കിയ സംഭവത്തിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി കെ കെ അബ്രഹാം അറസ്റ്റിൽ.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തി ബുധൻ രാത്രിയാണ് പുൽപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വ രാത്രി കസ്റ്റഡിയിൽ എടുത്ത അബ്രഹാമിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്നായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പുൽപ്പള്ളി സഹകരണ ബാങ്ക് കേന്ദ്രീകരിച്ച് നടത്തിയ വായ്പാതട്ടിപ്പിന് ഇരയായ പുൽപ്പള്ളി കേളക്കവല ചെമ്പകമൂല ഇളയിലാത്ത് രാജേന്ദ്രൻ നായരാണ് കഴിഞ്ഞ ദിവസം വിഷം കഴിച്ച് ജീവനൊടുക്കിയത്.
വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, ആത്മഹത്യ പ്രേരണ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്.