Timely news thodupuzha

logo

ഇഞ്ചപതാലിൽ അമ്മയെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തി; കുടുംബ പ്രശ്നം കാരണം ആത്മഹത്യ ചെയ്തതെന്ന് പ്രാഥമിക നിഗമനം

ഇടുക്കി: അമ്മയെയും മകനെയും കൊന്നത്തടി ഇഞ്ചപതാലിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മീനാക്ഷി(80), ഇരളാങ്കൽ ശശിധരൻ(55), എന്നിവരാണ് മരിച്ചത്. ഇരുവരും വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പ്രാഥമിക നി​ഗമനം. ഇവർക്കിടയിൽ കുടുംബ പ്രശ്നം ഉണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചു.

രാവിലെ എട്ട് മണിയോടെ പ്രദേശവാസികളാണ് അമ്മയെയും മകനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മീനാക്ഷിയുടെ മൃതദേഹം ബാത്ത് റൂമിനുള്ളിലായിരുന്നു, സിറ്റൗട്ടിലുമാണ് ശശിധരന്റെ മ്യതദേഹം കിടന്നത്.

വിഷം കുടിച്ച ഗ്ലാസും മറ്റ് അവശിഷ്ടങ്ങളും വീടിന്റെ മുറ്റത്ത് കിടക്കുന്ന ഡസ്ക്കിൽ നിന്നും കണ്ടെത്തി. സംഭവ സ്ഥലത്തെത്തി വെള്ളത്തൂവൽ പോലിസ് നടപടി ക്രമങ്ങൾ തുടങ്ങി.

Leave a Comment

Your email address will not be published. Required fields are marked *