പത്തനംതിട്ട: കാട്ടാനയെ കോന്നി കൊക്കാത്തോട് കാഞ്ഞിരപ്പാറയിൽ ചരിഞ്ഞ നിലയിൽ കണ്ടെത്തി. തുടർന്ന് ബന്ധപ്പെട്ട അധികാരികൽ സ്ഥലത്തെത്തി തുടർ നടപടിക്രമങ്ങൾ സ്വീകരിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ആനയുടെ വായിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ടെന്നു വ്യക്തമായി. പടക്കം കടിച്ചതിനെ തുടർന്നുണ്ടായ മുറിവ് ആണെന്നാണ് പ്രാഥമിക നിഗമനം. 15 ദിവസത്തോളം പഴക്കമുള്ള മുറിവുകളാണ്.
ഇന്നലെ രാവിലെയാണ് കാഞ്ഞിരംപാറ വന അതിർത്തിയിൽ ആനയെ ചരിഞ്ഞ നിലയിൽ കണ്ടത്. ഒരാഴ്ച മുമ്പ് ആറളം ഫാമിൽ അവശനിലയിൽ കണ്ടെത്തിയ കുട്ടിയാനയും ചരിഞ്ഞു. കുട്ടിയാനയുടെ വായയിൽ പരിക്ക് പറ്റിയ നിലയിൽ ആയിരുന്നു. തുടർന്ന് ആനയെ വനം വകുപ്പ് അധികൃതർ ശ്രദ്ധിച്ചു വരികയായിരുന്നു.
അവശനിലയിൽ ആയതിനാൽ മയക്കു വെടിവെക്കാൻ സാധിച്ചിരുന്നില്ല. പുഴക്കരയിലുമായി ഫാമിലെ വിവിധ ബ്ലോക്കുകളിൽ സഞ്ചരിക്കുകയും ആളുകളെ ഓടിക്കുകയും ചെയ്ത കുട്ടിയാനയെ കണ്ടത് ആറളം ഫാമിലെ നാലാം ബ്ലോക്കിലായിരുന്നു.