Timely news thodupuzha

logo

വിദ്യക്കെതിരെ അട്ടപ്പാടി സർക്കാർ കൊളേജ് പ്രിൻസിപ്പൽ പരാതി നൽകി

പാലക്കാട്: മുൻ എസ്.എഫ്.ഐ നേതാവായ കെ വിദ്യക്കെതിരെ അട്ടപ്പാടി സർക്കാർ കോളെജ് പ്രിൻസിപ്പൽ പരാതി നൽകി. അഭിമുഖത്തിനായി വിദ്യ സമർപ്പിച്ച മഹാരാജാസ് കേളെജിലെ അധ്യാപക പ്രവർത്തിപരിചയം കാണിച്ചുള്ള രേഖ വ്യാജമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ആർജിഎം ഗവ.കൊളേജ് പ്രിൻസിപ്പൽ ലാലിമോൾ വർഗീസ് പരാതി നൽകിയിരിക്കുന്നത്.

കൊളേജിൽ ഈ മാസം രണ്ടിനു സംഘടിപ്പിച്ചിരുന്ന ഗസ്റ്റ് ലക്ചറർ ഇൻറർവ്യൂവിനാണ് വ്യാജരേഖ സമർപ്പിച്ചത്. വിദ്യ രണ്ട് സർട്ടിഫിക്കറ്റുക്കളാണ് അന്ന് ഹാജരാക്കിയത്. മഹാരാജാസിലെ മലയാളം വിഭാഗത്തിൽ 2018 ജൂൺ 4 മുതൽ 2019 മാർച്ച് 31 വരെയും 2020 ജൂൺ 10 മുതൽ 2021 മാർച്ച് 31 വരെയും പഠിപ്പിച്ചിരുന്നതായി സർട്ടിഫിക്കറ്റിൽ പറയുന്നു. എന്നാൽ ഇൻറർവ്യൂ പാനലിൽ ഉള്ളവർക്ക് സംശയം തോന്നുകയും തുടർന്ന് കൊളേജുമായി ബന്ധപ്പെടുകയും ചെയ്തു. അപ്പോഴാണ് സത്യം പുറത്തു വരുന്നത്.

എന്നാൽ വിഷയത്തിൽ വിദ്യക്കെതിരെ ചാർജ് ചെയ്തിരിക്കുന്ന എഫ്.ഐ.ആർ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ നിന്നും അഗളി പൊലീസ് സ്റ്റേഷനിലെക്ക് കൊണ്ടുപോയി. ഫയൽ കൈമാറ്റം ചെയ്യാൻ കാരണം വ്യാജരേഖ സമർപ്പിച്ചിരിക്കുന്ന കോളെജ് അഗളി പൊലീസ് സ്റ്റേഷൻറെ പരിധിയിലായതിനാൽ ആണെനനാണ് ബന്ധപ്പെട്ടവർ പറയുന്നത്.

Leave a Comment

Your email address will not be published. Required fields are marked *