കണ്ണൂർ: പത്തനംതിട്ടയിലും കണ്ണൂരും തെരുവുനായ ആക്രമണം. കണ്ണൂരിൽ അഞ്ചാം ക്ലാസ് വിദ്യാർഥിക്ക് നായയുടെ ആക്രമണത്തിൽ പരിക്കേറ്റു. കണ്ണൂർ ചമ്പാട് സ്വദേശിയായ പത്തുവയസ്സുകാരൻ മുഹമ്മദ് റഫാൻ റഹീസിനാണ് പരിക്കേറ്റത്. പത്തനംതിട്ടയിൽ ലോട്ടറി വിൽപ്പനക്കാരിക്കാണ് തെരുവുനായയുടെ കടിയേറ്റത്. പത്തനംതിട്ട പെരുനാട് സ്വദേശി ഉഷാകുമാരിക്കാണ് പരിക്കേറ്റത്. കൈക്കും കാലിനും ആഴത്തിൽ കടിയേറ്റു റഫാനെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.