മണിപ്പൂർ: വിദേശകാര്യ സഹമന്ത്രി ആർ.കെ രഞ്ജൻറെ വസതിക്ക് തീയിട്ടു. ഇംഫാലിലെ കോങ്ബയിലുള്ള വസതിയാണ് അഗ്നിക്കിരയാക്കിയത്. ആയിരത്തോളം വരുന്ന ജനക്കൂട്ടം കാവൽ നിന്നിരുന്ന സുരക്ഷാ ജീവനക്കാരെ തുരത്തിയോടിച്ച ശേഷമാണ് തീയിട്ടത്. പെട്രോൾ ബോംബടക്കമുള്ള സാധനങ്ങൾ അക്രമികൾ ഉപയോഗിച്ചിരുന്നു.
സംഭവസമയത്ത് മന്ത്രി ഡൽഹിയിലായിരുന്നു. മണിപ്പൂരിൽ സംഘർഷാവസ്ഥ രൂക്ഷമായതോടെ കേന്ദ്രമന്ത്രി അമിത് ഷാ നേരിട്ടെത്തി ചർച്ചകൾ നടത്തിയെങ്കിലും പരാജയമായിരുന്നു. ഇതുവരെയുണ്ടായ ആക്രമണങ്ങളിൽ നൂറിലേറെ പേർ മരിച്ചതായാണ് ഔദ്യോഗിക കണക്ക്.