Timely news thodupuzha

logo

ഹവാല പണമിടപാടുമായി ബന്ധപ്പെട്ടുള്ള ഇ.ഡി റെയ്ഡ് തുടരുന്നു

കൊച്ചി: സംസ്ഥാനത്ത് ഹവാല പണമിടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെൻറ് ഡയറക്‌ടറേറ്റ് റെയ്ഡ് തുടരുന്നു. തിങ്കളാഴ്ച്ച വൈകിട്ട് ആരംഭിച്ച റെയ്ഡ് ഇപ്പോഴും തുടരുകയാണ്.

വിവിധ ജില്ലകളിലെ 25 ഓളം സ്ഥലങ്ങളിലാണ് ഇഡി ഒരേ സമയം റെയ്ഡ് നടത്തുന്നത്. കൊച്ചിയും കോട്ടയവുമാണ് ഹവാല ഇടപാടുകളുടെ കേന്ദ്രമെന്നും ഇഡി പറ‍ഞ്ഞു.

10,000 കോടി രൂപ ഹവാലപ്പണം കേരളത്തിലേക്ക് അടുത്ത കാലത്തായി എത്തിയെന്നാണ് ഇ.ഡി മൂന്ന് വർഷമായി നടത്തിയ രഹസ്യാന്വേഷണത്തിൽ കണ്ടെത്തിയത്.

സംസ്ഥാനത്ത് വൻതോതിൽ ഹവാല ഇടപാട് നടത്തുന്ന 25ൽ അധികം ഹവാല ഓപ്പറേറ്റർമാരെ ലക്ഷ്യമിട്ടാണ് റെയ്ഡ് നടക്കുന്നത്. കോട്ടയം ചങ്ങനാശേരിയിലുള്ള സംഗീത ഫാഷൻസ്, ചിങ്ങവനം, ചങ്ങനാശ്ശേരി, ഏറ്റുമാനൂർ ഭാഗങ്ങളിലെ ട്രാവൽ ഏജൻസികൾ, തുണിത്തരങ്ങളുടെ വിൽപ്പനശാലകൾ എന്നിവിടങ്ങളിലാണ് റെയ്ഡ് നടന്നത്.

കൊച്ചിയിൽ പെന്റാ മേനക ഷോപ്പിംഗ് മാളിലെ മൊബൈൽ ആക്സസറീസ് മൊത്തവിൽപ്പനശാല, ബ്രോഡ്വേയ്ക്ക് സമീപമുള്ള സൗന്ദര്യവർധക വസ്തുക്കളും ഇലക്ട്രോണിക് സാധനങ്ങളും വിൽക്കുന്ന മൊത്തവിൽപ്പനശാല എന്നിവിടങ്ങളിലും റെയ്ഡ് നടന്നു.

Leave a Comment

Your email address will not be published. Required fields are marked *