ആലപ്പുഴ: നിഖിൽ തോമസ് പാർട്ടിയോട് കാണിച്ചത് കൊടുംചതിയാണെന്ന് സി.പി.എം കായംകുളം ഏരിയ സെക്രട്ടറി പി.അരവിന്ദാക്ഷൻ. നിഖിൽ പാർട്ടി അംഗമാണ്, അതുകൊണ്ടു തന്നെ വിഷയം ജില്ലാ കമ്മിറ്റി ചർച്ചചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിഖിലിനെതിരായ അന്വേഷണം പാർട്ടിക്കുള്ളിൽ ആരംഭിച്ചിട്ടുണ്ട്. നിഖിലിനെ ബോധപൂർവം പാർട്ടി സഹായിച്ചിട്ടില്ലെന്നും അങ്ങനെ ഉണ്ടായിട്ടുണ്ടെങ്കിൽ അത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അരവിന്ദാക്ഷൻ പറഞ്ഞു. അതേസമയം, നിഖിലിനെതിരെ പരാതി നൽകാനുള്ള നടപടികളിലേക്ക് കലിംഗ സർവകലാശാല കടന്നു.
നിഖിലിന്‍റെ വിലാസം അടക്കം രേഖകൾ സർവകലാശാല ലീഗൽ സെൽ ശേഖരിക്കുന്നു. കേരളത്തിൽ നേരിട്ടോ അല്ലാതെയോ പഠന കേന്ദ്രം ഇല്ലെന്നും സർവകലാശാല വ്യക്തമാക്കി.