അടിമാലി: ഗ്രാമപഞ്ചായത്തിലെ കൂമ്പൻപാറയിൽ സ്ഥിതി ചെയ്യുന്ന പൊതുശ്മശാനത്തിൽ അമ്മയുടെ മൃതദേഹം സംസ്കരിക്കുന്നതിനിടെ യുവാവിന് ഗുരുതര പൊള്ളലേറ്റു. ഗ്യാസ് ആളിക്കത്തിയതാണ് അപകടത്തിന് കാരണം. മന്നാംകാല സ്വദേശി തപസ്യാഭവൻ സന്തോഷിനാണ്(50) തീ പൊള്ളലേറ്റത്. സന്തോഷിന്റെ അമ്മ ശാരദ(75) ബുധനാഴ്ച വൈകിട്ട് മരണപ്പെട്ടിരുന്നു.
സംസ്ക്കാര ചടങ്ങുകൾക്ക് ശേഷം സന്തോഷും ബന്ധുക്കളും ശാന്തിനിലയത്തിൽ എത്തി. അവിടെ വച്ച് മൃദദേഹം കത്തിക്കുന്നതിനായി കർപ്പൂരം കൊളുത്തി വയ്ക്കുന്നതിനു മുമ്പേ ജീവനക്കാരൻ ഗ്യാസ് വാൽവ് തുറന്നു. ഇതോടെ ഗ്യാസ് ആളിക്കത്തി, അപകടമുണ്ടാകുക ആയിരുന്നെന്ന് ചുറ്റിനും നിന്നവർ പറഞ്ഞു.