തൊടുപുഴ: ഐ.എം.എ സംസ്ഥാന പ്രസിഡൻറ് ഡോ.സുൽഫി നൂഹുവിന്റെ നേതൃത്വത്തിൽ നടക്കുന്ന സംസ്ഥാനയാത്ര തൊടുപുഴയിൽ എത്തി. തൊടുപുഴ ഐ.എം.എ ബ്ലഡ് ബാങ്ക് ഹാളിൽ നടന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ ചെയർമാൻ ഡോ.സുദർശൻ അധ്യക്ഷത വഹിച്ചു. തൊടുപുഴ ഐഎംഎ പ്രസിഡൻറ് ഡോ.തോമസ് എബ്രഹാം സ്വാഗതം ചെയ്തു.
സംസ്ഥാന പ്രസിഡൻറ് ഡോ.സുൽഫി നൂഹു സംസ്ഥാന ഡോക്ടർമാർ നേരിടുന്ന നിരവധി പ്രശ്നങ്ങളെ കുറിച്ച് സംസാരിച്ചു. ഇടുക്കി ജില്ലയിലെ വിവിധ ബ്രാഞ്ചുകളിൽ നിന്നുള്ള ഡോക്ടർമാർ യോഗത്തിൽ പങ്കെടുത്തു. സംസ്ഥാന സെക്രട്ടറി ഡോ.ജോസഫ് ബെനവൻ, ഡോ.ശ്രീവിലാസൻ, ഡോ.ജോസൺ വർഗീസ്, ഡോ.അജി.പി.എൻ എന്നിവർ സംസാരിച്ചു. ജില്ലാ കമ്മിറ്റി കൺവീനർ ഡോ.സി വി ജേക്കബ് നന്ദി പറഞ്ഞു.
യാത്രയുടെ ഭാഗമായി ഡോ.സുൽഫിയും സംഘവും തൊടുപുഴ സെയിന്റ് മേരിസ് ആശുപത്രിയിൽ സന്ദർശനം നടത്തി, ഡോക്ടർമാരുമായി സംവദിക്കുകയും ചെയ്തു.