Timely news thodupuzha

logo

ബീഹാറിൽ പൊതുസ്ഥലത്ത് പുകവലിച്ച കുട്ടിയെ അടിച്ചുകൊന്ന് അധ്യാപകർ

പട്‌ന: പൊതുസ്ഥലത്ത് പുകവലിച്ച വിദ്യാർഥിയെ അധ്യാപകർ അടിച്ചുകൊന്നു. ബീഹാറിലാണ് അതിക്രൂരമായ സംഭവം അരങ്ങേറിയത്. 15 കാരനാണ് കൊല്ലപ്പെട്ടത്.ബീഹാറിലെ ഈസ്റ്റ് ചംബാരൻ ജില്ലയിലെ ബജറംഗ് കുമാറാണ് മർദ്ദനത്തെ തുടർന്ന് മരിച്ചത്. അമ്മയുടെ മൊബൈൽ റിപ്പയർ ചെയ്തത് തിരിച്ചുവാങ്ങാനായി പോകുന്ന വഴിയിൽ ഹാർദിയ പാലത്തിന് കീഴെ കൂട്ടുകാരോടൊപ്പം നിന്ന് പുകവലിക്കുന്നതിനിടെയാണ് സംഭവം.

സ്‌കൂൾ ചെയർമാനായ വിജയ്കുമാർ യാദവ് ഇതുവഴി വരികയും ഇത് കാണുകയും ദേഷ്യപ്പെടുകയുമായിരുന്നു. കുട്ടിയുടെ ബന്ധുവും യാദവിനൊപ്പമുണ്ടായിരുന്നു. ബജറംഗിന്റെ അച്ഛനെ വിളിച്ചുവരുത്തിയ യാദവ് കുട്ടിയെ വലിച്ചിഴച്ച് സ്‌കൂൾ പരിസരത്തെത്തിച്ച ശേഷം മറ്റധ്യാപകരുമായി ചേർന്ന് അതിക്രൂരമായി മർദ്ദിക്കുകയായിരുന്നു.

കുട്ടിയെ നഗ്നനാക്കി ബെൽറ്റുകൊണ്ട് അടിക്കുകയായിരുന്നുവെന്ന് മാതാവും സഹോദരിയും പറഞ്ഞു. കഴുത്തിനും കയ്യിനും ആഴത്തിൽ മുറിവുണ്ടായിരുന്നു. ബോധം പോയപ്പോൾ അധ്യാപകർ ആശുപത്രിയിലെത്തിക്കുകയും തുടർന്ന് മരിക്കുകയുമായിരുന്നു.എന്നാൽ താൻ പുകവലിച്ചത് വീട്ടുകാരറിയുമെന്ന് ഭയന്ന് കുട്ടി വിഷം കഴിച്ചതാണെന്നാണ് സ്‌കൂൾ ചെയർമാന്റെ വാദം.

ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിക്കുകയായിരുന്നുവെന്നും യാദവ് പറഞ്ഞു. കുട്ടിയടെ മൃതദേഹം മോട്ടിഹാരിയിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി കൊണ്ടുപോയി. സ്‌കൂൾ, അധികൃതർ സീൽ ചെയ്തിരിക്കുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *