മണക്കാട് :കൃഷിഭവന്റെ ആഭിമുഖ്യത്തിൽ നടന്ന ഞാറ്റുവേല ചന്തയും കർഷക സംഗമവും ഗ്രാമ പഞ്ചായത്ത് ആക്ടിംങ് പ്രസിഡന്റ് ശ്രീ.പി.എസ് ജേക്കബ് ഉൽഘാടനം ചെയ്തു. പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ ചേർന്ന യോഗത്തിൽ വിവിധയിനം പച്ചക്കറി തൈകൾ വിത്തുകൾ , ജൈവ കീടനാശിനികൾ എന്നിവ കർഷകർക്ക് സൗജന്യമായി വിതരണം ചെയ്തു. ചടങ്ങിൽ പങ്കെടുത്ത് ആശംസകൾ നേർന്നുകൊണ്ട് മുൻ പ്രസിഡന്റ് ശ്രീമതി ടിസ്സി ജോബ്, മുൻ വൈസ് പ്രസിഡന്റ് Dr. റോഷ്നി ബാബുരാജ്, സ്റ്റാൻഡിംങ് കമ്മിറ്റി ചെയർ പേഴ്സൺ മാരായ സീന ബിസി, ജീന അനിൽ മെംബർമാരായ ദാമോദരൻ നമ്പൂതിരി, ടോണി കുര്യാക്കോസ്, ഓമന ബാബു, ലിൻസിജോൺ , ഷൈനി ഷാജി , കൃഷി ഓഫീസർ കുമാരി സിമോണി ജോസ് എന്നിവർ സംസാരിച്ചു. കൃഷി അസിസ്റ്ററ്റ് രാജി കൃതജ്ഞത പറഞ്ഞു