തൃശൂർ: മദ്യലഹരിയിൽ ബസ് ഓടിച്ച ഡ്രൈവർമാരെ അറസ്റ്റു ചെയ്തു. അണ്ടക്കോട് സ്വദേശി ഐനിക്കൽ വീട്ടിൽ അൻവർ, ഇയാൽ സ്വദേശി കല്ലൂർ പറമ്പിൽ വീട്ടിൽ രബിലേഷ് എന്നിവരാണ് പിടിയിലായത്. കുന്നുകുളം പുതിയ ബസ് സ്റ്റാന്‍റിനു സമീപത്തു നിന്നാണ് മദ്യലഹരിയിൽ പ്രതികളെ പിടികൂടിയത്.
സംഭവത്തിൽ തൃശൂർ പൊന്നാനി റൂട്ടിൽ സർവ്വീസ് നടത്തുന്ന ദിവ്യ ബസും, കുന്നംകുളം പാവറട്ടി റൂട്ടിൽ സർവ്വീസ് നടത്തുന്ന ദേവസൂര്യ ബസും പൊലീസ് കസ്റ്റഡിയിലെടുത്തു. പിടിയിലായ ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുന്ന നടപടികൾ സ്വീകരിക്കുമെന്ന് പെലീസ് അറിയിച്ചു.