Timely news thodupuzha

logo

മലദ്വാരത്തിലൊളിപ്പിച്ചു കടത്താൻ ശ്രമിച്ച 25 ലക്ഷം രൂപയുടെ സ്വർണം നെടുമ്പാശേരിയിൽ നിന്നും പിടികൂടി

നെടുമ്പാശേരി: മലദ്വാരത്തിലൊളിപ്പിച്ചു കടത്താൻ ശ്രമിച്ച 25 ലക്ഷം രൂപയുടെ സ്വർണം നെടുമ്പാശേരി വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടി. ദുബൈയിൽ നിന്നുമെത്തിയ തൃശൂർ സ്വദേശി മുഹമ്മദ് യാസിനാണ് മൂന്ന് ഗുളികകളുടെ രൂപത്തിലാക്കി 629 ഗ്രാം സ്വർണം മലദ്വാരത്തിലൊളിപ്പിച്ചത്.

പേസ്റ്റ് രൂപത്തിലുള്ള സ്വർണ്ണം അടങ്ങിയ 3 ക്യാപ്‌സ്യൂൾ ആകൃതിയിലുള്ള പാക്കറ്റുകളാണ് കണ്ടെടുത്തത്. കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണ്.

Leave a Comment

Your email address will not be published. Required fields are marked *