Timely news thodupuzha

logo

ഉമ്മൻ ചാണ്ടിയുടെ മഹാ മനുഷ്യത്വം, ഒരോർമ്മക്കുറിപ്പ്

സണ്ണി മണർകാട്ട് എഴുതുന്നു…

ഉമ്മൻ ചാണ്ടി സാർ 2017 നവംബർ25നു ഒ.ഐ.സി.സി കുവൈറ്റ് ഏർപ്പെടുത്തിയ പുരസ്കാര സന്ധ്യയിൽ പങ്കെടുക്കാനായി കുവൈറ്റിൽ എത്തുന്ന സമയത്താണ് കുവൈറ്റിലെ സമൂഹിക പ്രവർത്തകയായ ഷൈനി ഫ്രാങ്ക് എന്നോടു പറയുന്നത് സണ്ണിയേട്ടാ ഒരു സഹായം സാറിനെ കൊണ്ട് ചെയ്യിച്ചു തരണമെന്ന്. 20 വർഷത്തോളമായി നാട്ടിൽ പോകാൻ സാധിക്കാത്ത മുണ്ടക്കയം കാരിയായ ഒരു സ്ത്രീ ഫർവാനിയ ഹോസ്പിറ്റലിൽ കഴിഞ്ഞ ഏഴുമാസമായി കിടന്ന കിടപ്പിലാണ് അവരെ ഏതു വിധേനയും നാട്ടിൽ എത്തിച്ച് ചികിത്സ നല്കിയാൽ അവർ ജീവിതത്തിലേയ്ക്ക് തിരിച്ചു വരും എന്നും ഏതു വിദേനയും അവരെ രക്ഷിക്കാൻ സാറിനോടു പറയണമെന്നും, കുവൈറ്റിൽ തിരക്കിട്ട പരിപാടികളും സ്വീകരണങ്ങളുടെയും തിരക്കാണെങ്കിലും സാറിനോടു പറഞ്ഞപ്പോഴെ അവരെ നേരിട്ടു പോയി കാണാം എന്നു ഉറപ്പു നല്കി. മീന അബ്ദുള്ളയിൽ നിന്നും ഫർവാനിയ ഹോസ്പിറ്റലിലേയ്ക്കുള്ള വഴിയിൽ ട്രാഫിക്ക് ബ്ലോക്കിൽ ഒന്നര മണിക്കൂറിൽ കൂടുതൽ കുടുങ്ങി കിടന്നിട്ടും സാർ പറഞ്ഞ വാക്കുപാലിച്ചു.

അവിടെയെത്തി ആസ്ത്രീയെ കണ്ട് ആശുപത്രി അധികൃതരുമായി സംസാരിക്കുമ്പോളാണ് ഏകദേശം KD.4800/- നു മുകളിൽ(ഇന്ത്യൻ രൂപ പതിനൊന്നു ലക്ഷം) ആശുപത്രിയിൽ അടയ്ക്കണമെന്നു അറിയുന്നത്. മുഴുവൻ തുകയും Patients Helping Fund Society യിൽ നിന്നും ലഭിക്കാനുള്ള നടപടികൾ ആശുപത്രി അധികൃതരുമായി ചേർന്നു നടത്തിയതിനു ശേഷമാണ് എനിക്ക് പത്തനാപുരത്തുള്ള ഗാന്ധിഭവനിലെ ഡോക്ടറുടെ നമ്പർ തന്നിട്ട് അദ്ദേഹവുമായി ബന്ധപ്പെടാൻ നിർദ്ദേശം തന്നത്. അതിൻ പ്രകാരം ഗാന്ധിഭവനുമായി ബന്ധപ്പെട്ട് ഇന്ത്യൻ എംബസിയുടെ സഹായത്തോടു കൂടി സ്ട്രെക്ച്ചറിൽ അവരെ നാട്ടിലെത്തിച്ചു. തുടർന്ന് മാസങ്ങളോളം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സിച്ചു .അതിനു ശേഷം അവരിന്ന് ഗാന്ധിഭവനിലെ അന്തേവാസിയായി ജീവിതം തുടരുന്നു. മിശ്ര വിവാഹിത ആയതിനാൽ വീട്ടുകാരും പിന്നീട് ഭർത്താവും , രോഗി ആയതോടുകൂടി മക്കളും അവരെ ഉപേക്ഷിച്ചിട്ടും അവരെ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവരാൻ ഉമ്മൻ ചാണ്ടി എന്ന മഹാ മനുഷ്യത്വത്തിനു കഴിഞ്ഞു. .ആ വലിയ മനുഷ്യന് ഇതുപോലുള്ള നിർദ്ധനരായ പതിനായിരങ്ങളുടെ രക്ഷകനായിരുന്നു. പകരക്കാരനില്ലാത്ത അമരക്കാരൻ ! മലയാളികളുടെ സ്വകാര്യ അഹങ്കാരം. മലയാളികളുടെ പ്രിയപ്പെട്ട കുഞ്ഞൂഞ്ഞിന് വിട, സണ്ണി മണർകാട്ട്.

Leave a Comment

Your email address will not be published. Required fields are marked *