ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ചിലുണ്ടായ ഏറ്റുമുട്ടലിൽ നാലു ഭീകരരെ സൈന്യം വധിച്ചു. സിന്ധാര മേഖലയിൽ ചൊവ്വ പുലർച്ചെയാണ് വെടിവയ്‌പ്പുണ്ടായത്. സൈന്യവും ജമ്മുകശ്മീർ പൊലീസും സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്. തിങ്കളാഴ്ചയുണ്ടായ ഏറ്റുമുട്ടലിനുശേഷം പ്രദേശത്ത് തിരച്ചിൽ നടക്കുന്നുണ്ടായിരുന്നു. ഡ്രോൺ അടക്കമുള്ള ഉപകരണങ്ങളും വിന്യസിച്ചിരുന്നു. മേഖലയിൽ നിരീക്ഷണം തുടരുകയാണെന്ന് സൈന്യം അറിയിച്ചു.