തൊടുപുഴ: ദീപിക ബാലജനസഖ്യം തൊടുപുഴ മേഖലാതല ഉദ്ഘാടനം തൊടുപുഴ സെ. സെബാസ്റ്റ്യൻസ് ഹൈ സ്കൂളിൽ വച്ച് നടന്നു. ന്യൂമാൻ കോളേജ് പ്രിൻസിപ്പൽ ഡോ.ബിജിമോൾ തോമസ് പ്രവർത്തനവർഷ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ റവ.ഡോ. സ്റ്റാൻലി കുന്നേൽ അധ്യക്ഷത വഹിച്ചു.
പരിപാടിയിൽ നിരവധിപേർ പങ്കെടുത്തു. യോഗത്തിൽ സ്റ്റേറ്റ് റിസോർസ് ടീം കോഡിനേറ്റർ തോമസ് കുണിഞ്ഞി, തൊടുപുഴ പ്രോവിൻസ് കോഡിനേറ്റർ റോയ് കല്ലറങ്ങാട്ട്, ഹെഡ്മാസ്റ്റർ ബിജോയ് മാത്യു, മേഖലാ ഓർഗനൈസർ എബി ജോർജ് എന്നിവർ സംസാരിച്ചു. ഡി.സി.എൽ സ്കൂൾ കോ ഓർഡിനേറ്റർമാരായ ബീനാ വിക്ടർ, നൈസിൽ പോൾ എന്നിവർ നേതൃത്വം നൽകി.