തൊടുപുഴ: ഏഴല്ലൂർ സെന്റ് വിൻസെന്റ് ഡീ പോൾ സൊസൈറ്റിയുടെയും തൊടുപുഴ സ്മിതാ ഹോസ്പിറ്റലിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ 23ന് സൗജന്യ മെഡിക്കൽ പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
സെന്റ് സെബാസ്റ്റ്യൻ പള്ളി പാരിഷ് ഹാളിൽ വച്ച് നടത്തുന്ന ക്യാമ്പിന്റെ ഉദ്ഘാടനം കുമാരമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാജൻ ചിമ്മിനിക്കാട്ട് നിർവ്വഹിക്കും.
എഴല്ലൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരി റവ.ഫാ.ജോർജ്ജ് മാറാപ്പിള്ളിൽ അധ്യക്ഷത വഹിക്കും. രാവിലെ 8.30 മുതൽ ഉച്ചക്ക് 1.30വരെയാണ് ക്യാമ്പ്. ജനറൽ മെഡിസിൻ, ഗൈനക്കോളജി, കാർഡിയോളജി വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാർ ക്യാമ്പിന് നേതൃത്വം വഹിക്കും.
കുമാരമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷെമീന നാസർ, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നീതു ഫ്രാൻസീസ്, കുമാരമംഗലം ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഗ്രേസി തോമസ്, ജിന്റു ജേക്കബ്, കോടിക്കുളം ഗ്രാമപഞ്ചായത്ത് മെമ്പർ അനീഷ്.കെ.എസ് എന്നിവർ വിശിഷ്ടാഥിതികളായി പങ്കെടുക്കുമെന്നും വിൻസെന്റ് ഡീപോൾ സൊസൈറ്റി പ്രസിഡന്റ് ദേവസ്യാച്ചൻ.പി.എം, എഴല്ലൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരി റവ.ഫാ.ജോർജ്ജ് മാറാപ്പിള്ളിൽ തുടങ്ങിയവർ അറിയിച്ചു.