കോൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ വസതിയിൽ ആയുധവുമായി കടക്കാൻ ശ്രമിച്ച ആളെ പൊലീസ് അറസ്റ്റ് ചെയ്തു. ഷെയ്ക്ക് നൂർ ആലം എന്നാണ് അറസ്റ്റിലായ ആളുടെ പേരെന്ന് പൊലീസ്.
ഇയാളുടെ പക്കൽ നിന്ന് ഒരു തോക്കും ഒരു കത്തിയും സ്ഫോടകവസ്തുക്കളും കണ്ടെടുത്തു. പൊലീസിന്‍റെ സ്റ്റക്കർ ഒട്ടിച്ച കാറിലാണ് ഇയാൾ എത്തിയത്.
ആലമിന്‍റെ ലക്ഷ്യം എന്തായിരുന്നുവെന്ന് വ്യക്തമായിട്ടില്ല. പൊലീസും എസ്ടിഎഫും സ്പെഷ്യൽ ബ്രാഞ്ചും ചേർന്ന് ഇയാളെ ചോദ്യം ചെയ്തുവരുകയാണ്. രക്തസാക്ഷിദിന റാലിയിൽ പങ്കെടുക്കാൻ കാളീഘട്ടിലെ വീട്ടിൽനിന്ന് മമത പുറപ്പെടുന്നതിന് മണിക്കൂറുകൾക്കു മുൻപായിരുന്നു സംഭവം.