തൊടുപുഴ: കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെയും എഫ്.എഫ്.എസ്.ഐയുടെയും സഹകരണത്തോടൊണ് തൊടുപുഴ ഫിലം സൊസൈറ്റി മൺസൂൺ ഫിലീം ഫെസ്റ്റിവൽ നടത്തുന്നത്. 24ന് ആരംഭിക്കുന്ന പരിപാടിയുടെ ഉദ്ഘാടനം പി.ജെ.ജോസഫ് എം.എൽ.എ നിർവഹിക്കും. മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് അധ്യക്ഷത വഹിക്കും.
ചലച്ചിത്ര സംവിധായിക മിനി ഐ.ജി മുഖ്യ അതിഥിയായി പങ്കെടുക്കും. തൊടുപുഴ സിൽവർ ഹിൽസ് തിയേറ്ററിൽ വച്ച് വൈകിട്ട് രണ്ടു പ്രദർശനങ്ങളോടെ നടത്തുന്ന ഫിലിം ഫെസ്റ്റ് 26ന് അവസാനിക്കും. വിഖ്യാത ചലച്ചിത്രകാരൻ മൃണാൾ സെന്നിന്റെ ജന്മശദാബ്ദിയുടെ ഭാഗമായി രണ്ടു പ്രദർശനങ്ങൾ ചലച്ചിത്ര മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ സ്ത്രീപക്ഷ സിനിമകളും അതിജീവനം പ്രമേയമാക്കിയ സിനിമകളും പ്രദർശിപ്പിക്കും.
ഉദ്ഘാടന ദിവസം മലയാളത്തിലെ സ്ത്രീപക്ഷ സിനിമയായ ഡിവോഴ്സ് പ്രദർശിപ്പിക്കും. ഓസ്കാർ പുരസ്കാരവും മറ്റും നേടിയ ചിത്രങ്ങളും മേളയിൽ പ്രദർശിപ്പിക്കുവാനായി ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു. രജിസ്ട്രോഷനയി ബന്ധപ്പെടാം-9447753482, 9447776524. തൊടുപുഴയിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഫിലിം സൊസൈറ്റി ഭാരവാഹികളായ എൻ.രവീന്ദ്രൻ, എം.എം.മഞ്ജുഹാസൻ, യു.എ.രാജേന്ദ്രൻ, സനൽ ചക്രപാണി, എം.ഐ.സുകുമാരൻ എന്നിവർ പങ്കെടുത്തു.