കണ്ണൂർ: റോഡാണെന്ന് കരുതി റെയിൽ വേ ട്രാക്കിലേക്ക് കാറോടിച്ചു കയറിയ സംഭവത്തിൽ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു. അഞ്ചരക്കണ്ടി സ്വദേശി ജയപ്രകാശ്(51) എന്നയാൾക്കെതിരെയാണ് കേസെടുത്തത്.
ഫൈൻ കോടതി വഴി അടയ്ക്കാൻ നിർദേശിച്ചു. കഴിഞ്ഞ ദിവസം രാത്രി സൗത്ത് റെയിൽവേ സ്റ്റേഷനു സമീപമാണ് സംഭവം. മദ്യലഹരിയിൽ തയ്യലിൽ നിന്നും അഞ്ചരക്കണ്ടിയിലേക്കു പോകുന്ന വഴിയാണ് അപകടം.
റോഡിലേക്ക് പോകുന്നതിനു പകരം ഇടത്തോട്ട് ട്രാക്കിലേക്ക് തിരിച്ചതാണ് അപകടത്തിനിരയാക്കിയത്. ഉടൻ തന്നെ നാട്ടുകാരും ഉദ്യോഗസ്ഥരും ചേർന്ന് കാർ ട്രാക്കിൽ നിന്നും മാറ്റി.