കോഴിക്കോട്: കളംന്തോട് എം.ഇ.എസ് കോളെജിൽ ബിരുദ വിദ്യാർത്ഥിക്ക് സീനിയർ വിദ്യാർത്ഥികളുടെ ക്രൂര മർദനം. ബുധനാഴ്ചയായിരുന്നു സംഭവം.
മുടിവെട്ടാത്തത്തിനും ഷർട്ടിന്‍റെ ബട്ടൺ ധരിക്കാത്തതും ചോദിച്ചായിരുന്നു മർദനം. കോളെജ് ഗേറ്റിനു പുറത്തുവച്ചായിരുന്നു രണ്ടാം വർഷ വിദ്യാർത്ഥിയായ മുഹമ്മദ് മിഥിലാജിന് ക്രൂരമായ മർദനമേറ്റത്. കല്ലും ഇരുമ്പുദണ്ഡും ഉപയോഗിച്ചായിരുന്നു ക്രൂര മർദനം.
കണ്ണിനും മുഖത്തും മാരകമായി പരിക്കേറ്റ മിഥിലാജ് കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലാണ്. അന്വേഷണ വിധേയമായി 6 വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തതായി കോളെജ് അധികൃതർ അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാനായി കമ്മറ്റിയെ നിയോഗിച്ചു.
സംഭവത്തിൽ 7 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാന്‍ സർവ്വകലാശാല ആവശ്യപ്പെട്ടു. കൂടാതെ അക്രമണത്തിൽ 9 പേർക്കെതിരെ പൊലീസി കേസെടുക്കുകയും ചെയ്തു. വധശ്രമമുൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്.