ഇടുക്കി: ആനച്ചാലിൽ ആറ് വയസുകാരനെ ചുറ്റിക കൊണ്ട് അടിച്ചുകൊന്ന കേസിൽ പ്രതിക്ക് വധശിക്ഷ. റിയാസ് മൻസിലിൽ അൽത്താഫിനെ കൊലപ്പെടുത്തിയ കേസിലാണ് മാതൃസഹോദരീ ഭർത്താവായ ഷാൻ എന്ന് വിളിക്കുന്ന വണ്ടിപ്പെരിയാർ മ്ലാമല ഇരുപതാംപറമ്പിൽ സുനിൽകുമാറിന് (50) വധശിക്ഷ വിധിച്ചത്.
ഇടുക്കി ഫാസ്‌റ്റ് ട്രാക്ക് കോടതിയുടേതാണ് വിധി. നാലു കേസുകളിൽ മരണം വരെ തടവ്. ആകെ 92 വർഷം തടവ്.ആമകണ്ടം വടക്കേതാഴെ റിയാസിന്റെയും സഫിയയുടെയും മകൻ അബ്ദുൾ ഫത്താഹ് റെയ്‌ഹാനാണ് ദാരുണമായി കൊല്ലപ്പെട്ടത്.
2021 ഒക്ടോബർ മൂന്നിന് പുലർച്ചെ 3 മണിക്കായിരുന്നു സംഭവം. കുടുംബവഴക്കിനെ തുടർന്നായിരുന്നു അക്രമം.