തൃശൂർ: കണിമംഗലം പനമുക്ക് കോൾപാടത്ത് വഞ്ചി മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. നെടുപുഴ തീക്കോടൻ വീട്ടിൽ ആഷിഖ്(23) ആണ് മരിച്ചത്.
രാവിലെ എൻഡിആർഎഫ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഞായർ വൈകീട്ടായിരുന്നു ആഷിക്കും രണ്ടു സുഹൃത്തുക്കളും വഞ്ചി മറിഞ്ഞ് അപകടത്തിൽപ്പെട്ടത്.
ആഷിക്കിന്റെ സുഹൃത്തുക്കളായ നെടുപുഴ കോരത്ത് വളപ്പിൽ സുബ്രഹ്മണ്യന്റെ മകൻ നീരജ്(23), പാലക്കൽ തട്ടിൽ ബാബുവിന്റെ മകൻ ആഷിക്(23) എന്നിവർ നീന്തി രക്ഷപ്പെട്ടിരുന്നു.
രാത്രിയിൽ തിരച്ചിൽ അവസാനിപ്പിച്ചു ഇന്ന് പുലർച്ചെ വീണ്ടും ആരംഭിക്കുകയായിരുന്നു.ആഷിക്കും സുഹൃത്തുക്കളും ചേർന്ന് പുത്തൻവെട്ടുകായൽ മീൻപിടിക്കുന്നതിനായി കെട്ടിയിട്ടിരുന്ന വഞ്ചിയിൽ കയറി തുഴഞ്ഞ് അഞ്ഞൂറു മീറ്ററോളം കായലിലേക്ക് പോവുകയായിരുന്നുവെന്ന് സമീപവാസികൾ പറയുന്നു.
ഇതിനിടെ വഞ്ചി മറിയുകയായിരുന്നു. ആഷിക് മെഡിക്കൽ റപ്രസന്റേറ്റീവാണ്. അച്ചൻ: ജോസ്, അമ്മ: കവിത , സഹോദരൻ: അക്ഷയ്.