നാഗർകോവിൽ: ഓട്ടിസം ബാധിച്ച മകനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയതിനു ശേഷം ദമ്പതികൾ ജീവനൊടുക്കി.
നാഗർകോവിലിൽ തക്കലയ്ക്ക് സമീപം കരകണ്ഠർ കോണത്തിൽ മുരളീധരൻ(40), ഭാര്യ ഷൈലജ(35) മകൻ ജീവ(7) എന്നിവരെയാണ് മരിച്ച നിലയിൽ വീടിനുള്ളിൽ നിന്ന് കണ്ടെത്തിയത്.
കുട്ടിയുടെ അസുഖമാണ് ആത്മഹത്യക്കു പിന്നിലെന്നാണ് ആത്മഹത്യാ കുറിപ്പിലുണ്ട്. കുട്ടിയുടെ മൃതദേഹം പ്ലാസ്റ്റിക് കടലാസിൽ പൊതിഞ്ഞ നിലയിലായിരുന്നു.
മരുന്നിനൊപ്പം വിഷം കലർത്തി കുട്ടിക്ക് നൽകിയെന്നാണ് പ്രാഥമിക നിഗമനം. ബാംഗ്ലൂരിൽ സോഫ്റ്റ് വെയർ എൻജിനീയറായ മുരളീധരൻ വീട്ടിലിരുന്നാണ് ജോലി ചെയ്തിരുന്നത്.
മകന് ഓട്ടിസം സ്ഥിരീകരിച്ചതോടെ ഇരുവരും മാനസിക സംഘർഷത്തിലായിരുന്നു. രാവിലെ പാലുമായെത്തിയ ശൈലജയുടെ അച്ഛൻ വീടു പൂട്ടിയിട്ടിരിക്കുന്നതു കണ്ട് അയൽക്കാരുടെ സഹായത്തോടെ വാതിൽ കുത്തിത്തുറന്നപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.