Timely news thodupuzha

logo

പെരിങ്ങൽക്കുത്ത് ഡാം ഉടൻ തുറക്കാൻ ജില്ലാ കളക്ടറുടെ നിർദ്ദേശം

ചാലക്കുടി: ശക്തമായ നീരൊഴുക്കിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ചാലക്കുടി പെരിങ്ങൽക്കുത്ത് ഡാം ഉടൻ തുറക്കാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകി. ഡാമിലെ ജലനിരപ്പ് 423 മീറ്ററായി ഉയർന്നതോടെ ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്.

മഴയെ തുടർന്ന് ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായ സാഹചര്യത്തിൽ ഡാമിലെ ജലത്തിന്റെ അളവ് പരമാവധി ജലനിരപ്പായ 424 മീറ്ററിൽ ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

പ്രദേശവാസികൾക്ക് ആവശ്യമായ മുന്നറിയിപ്പുകൾ നൽകിയ ശേഷം ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ ഉടൻ താഴ്ത്താനാണ് നിർദ്ദേശം.

അധിക ജലം ചാലക്കുടി പുഴയിലേക്ക് ഒഴുക്കിവിടുന്നതിനാൽ പുഴയോരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ നിർദ്ദേശം നൽകി.

Leave a Comment

Your email address will not be published. Required fields are marked *