കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
പുതുപ്പള്ളി കോഴിമല ഭാഗത്ത് പുതുപ്പറമ്പിൽ വീട്ടിൽ നിന്നും പുതുപ്പള്ളി എള്ളുകാല ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന അനിൽ മാത്തുക്കുട്ടി (24) എന്നയാളെയാണ് കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
പെൺകുട്ടിയുമായി സൗഹൃദത്തിലാവുകയും തുടർന്ന് ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു. പരാതിയെ തുടർന്ന് കോട്ടയം ഈസ്റ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ കസ്റ്റഡിയിലെടുത്തു.
ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ യു. ശ്രീജിത്തിൻറെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.