മുംബൈ: എൻ.സി.പി നേതാവ് അജിത് പവാർ മുഖ്യമന്ത്രിയാകുമെന്ന അഭ്യൂഹങ്ങൾ ഉയരുന്നതിനിടെ വ്യക്തത വരുത്തി മുതിർന്ന ബി.ജെ.പി നേതാവും ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ്. ഏകനാഥ് ഷിൻഡയെ മാറ്റുകയെന്ന ഉദേശ്യത്തോടുകൂടിയാണ് ബി.ജെ.പി അജിത് പവാറുമായി സഖ്യമുണ്ടാക്കിയതെന്നാണ് ചിലർ കരുതുന്നത്.
എന്നാൽ അങ്ങനെയല്ല. മുഖ്യമന്ത്രി സ്ഥാനത്ത് ഷിൻഡ തന്നെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ബി.ജെ.പി ഉൾപ്പെടെ ഏതൊരു പാർട്ടിക്കും മുഖ്യമന്ത്രി സ്ഥാനത്തോട് താലപര്യമുണ്ടാകും.
അജിതിൻറെ അനുനായികൽ അദ്ദേഹം മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നതിൽ തെറ്റോന്നുമില്ല. എന്നാൽ മുഖ്യമന്ത്രി ആകാൻ സാധിക്കത്തില്ലെന്ന് ജൂലൈ രണ്ടിന് നടന്ന സമ്മേളനത്തിൽ അദ്ദേഹത്തെ അറിയിച്ചതായും ഫഡ്നാവിസ് പറഞ്ഞു.