കളമശേരി: സൗത്ത് കളശേരി ടി.വി.എസ് ജംഗ്ഷനിൽ ഇരുചക്ര വാഹനത്തിൽ സ്വകാര്യ ബസിടിച്ച് പത്രപ്രവർത്തകരായ രണ്ട് പേർക്ക് ഗുരുതര പരിക്ക്. ചന്ദ്രിക കൊച്ചി എഡിഷനിലെ ഫോട്ടോഗ്രാഫർ നിതിൻ കൃഷ്ണൻ, സബ് എഡിറ്റർ സുധീഷ് കുമാർ.എസ് എന്നിവർക്കാണ് പരിക്കേറ്റത്.
പ്രീമിയർ ജംഗ്ഷനിൽ ചന്ദ്രിക ജീവനക്കാരന്റെ സഹോദരന്റെ മരണാവശ്യത്തിന് പോയി ഇരുചക്ര വാഹനത്തിൽ തിരിച്ചു വരവെ റ്റി.വി.എസ് ജംഗ്ഷനിൽ സിഗ്നൽ കാത്ത് നിൽ നിൽക്കവേ സൗത്ത് കളമശേരിയിൽ നിന്ന് ആലുവയിലേക്ക് പോകുകയായിരുന്ന കെ.എൽ 43 ബി 175 വചനം എന്ന സ്വകാര്യ ബസ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ദൂരേക്ക് തെറിച്ച് വീണ നിതിന് ഇടുപ്പെല്ലിനും തോളെല്ലിനും ഗുരുതര പരിക്കുണ്ട്.
പിന്നിലിരുന്ന സുധീഷ് കുമാറിന്റെ ഇടതുകാലൊടിഞ്ഞു. ഉടനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ബസ് ഡ്രൈവർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.